X

കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്കെന്ന് സൂചന

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തി

മുന്‍ കേന്ദ്രമന്ത്രി കമല്‍ നാഥ് ബിജെപിയില്‍ ചേരുമെന്ന് സൂചന.  ഇതിന്റെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവായ കമല്‍നാഥ് ഉടന്‍ കേന്ദ്രമന്ത്രിയാകുമെന്നും സൂചനയുണ്ട്.  കോണ്‍ഗ്രസ്സില്‍ കമല്‍നാഥ് നേരിടുന്ന അവഗണന മുതലെടുത്താണ് ബിജെപി പ്രവേശനത്തിലുള്ള അരങ്ങൊരുക്കി ഇരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ്സിനുള്ളത് രണ്ട് എം പിമാരാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ എസ് എം കൃഷ്ണ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള റീത്ത ബഹുഗുണ ജോഷി, മുന്‍ ഡല്‍ഹി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അരവിന്ദ് ലവ്ലി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ അടുത്തകാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.