പോലീസ് ആസ്ഥാനത്തേക്ക് കടത്തി വിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ജിഷ്ണുവിന്റെ അമ്മയുള്‍പ്പടെയുള്ള ബന്ധുക്കള്‍ ആവിശ്യപ്പെട്ടുവെന്ന് പോലീസിന്റെ വിശദീകരണം. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പത്രകുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
‘ജിഷ്ണു പ്രണോയിയുടെ വേര്‍പാടിന് പിന്നിലുള്ള വസ്തുതകളും കാരണക്കാരെയും പൂര്‍ണമായും നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പോലീസ് പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ പോലീസ് തുടക്കം മുതലേ സ്വീകരിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തില്‍ കേസ് എടുക്കുകയും ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ നാരായണന്‍ ചാഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കോടതി നടപടികള്‍ക്കായി ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ആവിശ്യപ്പെട്ട ഏറ്റവും അനുഭവസമ്പത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയോഗിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. ഒളിവില്‍പോയ എല്ലാ പ്രതികളേയും കണ്ടെത്തുന്നതിന് മറ്റൊരു ഐപിഎസ് ഓഫീസറായ എ അക്ബറിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഇതിനായി പോലീസ് നിയമപരമായ പോരാട്ടം നടത്തിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കേണ്ട കേസില്‍ എല്ലാ ശാസ്ത്രീയമായ അന്വേഷണവും പോലീസ് സ്വീകരിച്ചുവരുകയാണ്.
ഇതിനിടയിലാണ് പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ സമരത്തിന് എത്തിയത്. സുരക്ഷാമേഖല എന്ന നിലയില്‍ പോലീസ് ആസ്ഥാനത്ത് സമരങ്ങള്‍ അനുവദിക്കാറില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും സമരം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെയും കണ്ട് സമരം ഒഴിവാക്കണമെന്നും സമരത്തിന് ആധാരമായ വിഷയങ്ങള്‍ ഡിജിപിയുമായി ചര്‍ച്ച ചെയ്യാമെന്നും ഇതിനായി ജിഷ്ണുവിന്റെ മാതാവിനും അടുത്ത ആറു ബന്ധുകള്‍ക്കും അവസരം ഒരുക്കാമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് എത്തിയ ഇവര്‍ ആറുപേര്‍ക്കു പകരം 15-ഓളം പേരെ ചര്‍ച്ചയ്ക്കായി ഡിജിപി ഓഫീസിനകത്തേക്ക് കയറ്റിവിടണമെന്ന് ആവശ്യപ്പെടുകയും സുരക്ഷ മുന്‍നിര്‍ത്തി ഇതിനുകഴിയില്ലെന്ന് അറിയച്ചപ്പോള്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ആവിശ്യപ്പെടുകയുമാണ് ഉണ്ടായത്. പുറത്തുനിന്ന് കുറേപ്പേര്‍ ഇവര്‍ക്കൊപ്പം നുഴഞ്ഞു കയറുകയും അവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും തുടര്‍ന്ന് പോലീസ് നിലത്ത് കിടക്കുകയായിരുന്ന ജിഷ്ണുവിന്റെ മാതാവ് ഉള്‍പ്പടെ എല്ലാവരേയും സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്യുകയുമാണുണ്ടായത്.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിഷ്ണുവിന്റെ മാതാവിനെയും അമ്മാവനെയും പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡിജിപി, ഐജി മനോജ് എബ്രഹാം എന്നിവര്‍ ജിഷ്ണുവിന്റെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും കേസന്വേഷണം സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണം സംബന്ധിച്ച അവരുടെ ആവിശ്യങഅങള്‍ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയുമായി ചര്‍ച്ച ചെയ്യാമെന്ന് ജിഷ്ണുവിന്റെ മാതാവും കുടുംബാംഗങ്ങളും അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റു എന്ന പരാതി അന്വേഷിക്കുന്നതിന് ഐജി മനോജ് എബ്രഹാമിനെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതു സമൂഹത്തോടൊപ്പം കേരള പോലീസും ജിഷ്ണുവിനോടും കുടുംബത്തിനോടും ഒപ്പമുണ്ടെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. എന്നാല്‍ സാഹചര്യം മുതലെടുത്ത് മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പുറത്തുള്ള ചിലര്‍ ഇതിനിടയില്‍ നുഴഞ്ഞുകയറുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമാണ് അവരുടെമേല്‍ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.’
പോലീസിന്റെ പത്രകുറിപ്പ്
This post was last modified on April 6, 2017 11:46 am
Leave a Comment