X

ജിഷ്ണുവിന്റെ അമ്മയെ കണ്ട് മുഖ്യമന്ത്രി മാപ്പ് പറയണം: ചെന്നിത്തല

തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തിനൊപ്പം വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയ കെ എസ് യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് മര്‍ദ്ദനവും കാണണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആശുപത്രിയില്‍ ചെന്ന് മഹിജയെ ചെന്ന് കാണില്ല എന്ന് പറയുന്ന സമീപനം പിണറായി വിജയനെന്ന നേതാവിന് എടുക്കാം. എന്നാല്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അതെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തിനൊപ്പം വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയ കെ എസ് യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് മര്‍ദ്ദനവും കാണണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. മഹിജയോട് മാപ്പ് പറഞ്ഞത് മുഖ്യമന്ത്രിക്ക് ഒരു കുറവും വരാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

This post was last modified on April 6, 2017 12:02 pm

Related Post
Leave a Comment