X

ആധാറില്ലാതെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാം; വഴി കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

ആധാറിനോടുള്ള പ്രതിഷേധ സൂചകമായി പേപ്പര്‍ ഫയലിംഗും വ്യാപകമായി നടക്കുന്നുണ്ട്

ആധാറില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതിനെ മറികടക്കാന്‍ ഒരു കുറുക്കുവഴി. ആദായ നികുതി ഫോമില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ട ഭാഗത്ത് 12 പൂജ്യമിട്ടാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാം. സുപ്രീം കോടതി ഭരണഘടനാ ബഞ്ചില്‍ ആധാര്‍ സംബന്ധിച്ച വാദം നടന്നു കൊണ്ടിരിക്കുമ്പോഴും മിക്ക സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഓണ്‍ലൈന്‍ വഴി ആധാറില്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ആധാറില്ലാത്തവര്‍ ഇപ്പോഴും പേപ്പര്‍ ഫയലിംഗ് നടത്തുന്നുണ്ട്. ഇതും ആധാറിനെതിരായ പ്രതിഷേധമായിട്ടാണ് രൂപപ്പെട്ടു വരുന്നത്.

ആധാറിന്റെ സ്ഥാനത്ത് 12 പൂജ്യം ചേര്‍ത്താല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന വിവരത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് കിട്ടുന്നത്. ആദായ നികുതി ഫോമില്‍ ഇത്തരത്തിലൊരു പിഴവ് ഈയിടെയാണ് കണ്ടെത്തിയത് എന്നാണ് വിവരം.

This post was last modified on August 4, 2017 12:18 pm