X

ഐഎസ് ബന്ധമെന്ന് സംശയം: ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

ബാസില്‍ ഷിഹാബ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ്‌ ഇടുകയും ഫേസ്ബുക് ലിങ്ക് ഉപയോഗിക്കുകയും ചെയ്തതായാണ് അന്വേഷണസംഘം പറയുന്നത്. ചില രേഖകള്‍ ഇയാളില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തതായും വിവരമുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. ആലപ്പുഴ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തില്‍ ഷിഹാബുദീന്റെ വീട്ടിലാണ്‌  ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തിയത്. ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. മൊബൈല്‍ ഫോണുകളും ഡി.വി.ഡികളുമാണ് പിടിച്ചെടുത്തത്. ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി നിരന്തര സമ്പര്‍ക്കത്തിന് തെളിവുകളുമുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. കണ്ണൂര്‍ കനകമലയില്‍ ചേര്‍ന്ന ഐ.എസിന്റെ രഹസ്യ യോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.  ഷിഹാബുദീന്റെ മകന്‍ ബാസില്‍ ഷിഹാബ് (25) ഇന്ന് രാവിലെ കൊച്ചിയില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായി. ബാസില്‍ ഷിഹാബ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ്‌ ഇടുകയും ഫേസ്ബുക് ലിങ്ക് ഉപയോഗിക്കുകയും ചെയ്തതായാണ് അന്വേഷണസംഘം പറയുന്നത്. ചില രേഖകള്‍ ഇയാളില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തതായും വിവരമുണ്ട്.

This post was last modified on August 4, 2017 1:52 pm