X

കുമ്മനത്തിന് എതിരായി വാര്‍ത്ത ചോര്‍ത്തിയത് ഒരു പ്രമുഖ നേതാവ് ; ബിജെപിയില്‍ ഇന്ന് നടപടിക്ക് സാധ്യത

പാലക്കാട് നടന്ന നേതൃയോഗത്തില്‍ നിന്നു വാര്‍ത്തകള്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കുകയായിരുന്നു

യോഗവേദിയില്‍ നിന്നു വാര്‍ത്തകള്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ബിജെപിയില്‍ ഇന്ന് നടപടിക്കു സാധ്യത. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം പാലക്കാട് നടന്ന നേതൃയോഗത്തിലാണ് വാര്‍ത്ത ചോര്‍ത്തല്‍ നടന്നത്. ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് അപ്പോള്‍ തന്നെ ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. യോഗ വേദിയില്‍ വെച്ചു ഒരു പ്രമുഖ നേതാവ് തന്നെയാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്നാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയത്.

നളിന്‍കുമാര്‍ കാട്ടീല്‍ എം പി ഇന്നത്തെ കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കും.

This post was last modified on May 12, 2017 7:53 am