X

മാംസം കഴിക്കുന്നവര്‍ക്ക് ഫ്ലാറ്റില്ല; ഇടപെടില്ലെന്ന് മുംബൈ നഗരസഭ

പോലീസിന് മാത്രമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആകുകയുള്ളൂ

മാംസം കഴിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാതാക്കള്‍ ഫ്ലാറ്റുകള്‍ നിഷേധിക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് മുംബൈ നഗരസഭ. പോലീസിന് മാത്രമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആകുകയുള്ളൂ. ഈ കാരണം കൊണ്ട് ഏതെങ്കിലും നിര്‍മ്മാതാക്കള്‍ ഫ്ലാറ്റ് നിഷേധിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്. നഗരസഭാ പരിഷ്ക്കരണ യോഗത്തില്‍ ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണര്‍ ചന്ദ്രശേഖര്‍ ചൌരെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ നഗരസഭയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ്സും ശിവസേനയും രംഗത്ത് വന്നു. നഗര സഭാ സമിതിക്ക് ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയാന്‍ ആവില്ലെന്ന് ശിവസേന പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ എല്ലാ അനുമതികളും നല്‍കുന്നത് നഗരസഭയാണ്. ഈ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്കേ കഴിയൂ എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി.