X

മൂന്നാര്‍ നിരോധനാജ്ഞ; വീഴ്ച പറ്റി, എന്നാല്‍ നിയമവിരുദ്ധമല്ലയെന്ന് പിണറായി വിജയന്‍

സര്‍ക്കാരുമായി കൂടിയാലോചിക്കുക എന്ന കീഴ്വഴക്കം പാലിച്ചില്ല

മൂന്നാര്‍ പപ്പാത്തിചോലയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചിക്കുക എന്ന കീഴ്വഴക്കം പാലിച്ചില്ല. ഈ കാര്യത്തില്‍ സബ്കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സാധാരണ നിലയ്ക്ക് ജില്ല മജിസ്ട്രേറ്റിന് രണ്ടു മാസം വരെ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിന് മുന്‍പ് പോലീസുമായി ചര്‍ച്ച ചെയ്യുകയാണ് രീതി. പോലീസാണല്ലോ ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ നോക്കേണ്ടത്” വിവിധ എം എല്‍ എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ മൂന്നാറില്‍ 144 നിലവിലില്ല എന്നും ഇതില്‍ വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് സര്‍ക്കാര്‍ അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

This post was last modified on May 12, 2017 11:33 am