X

ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം; മലയാളികളടക്കം 11 പേര്‍ പിടിയിലെന്ന് സൂചന

പ്രതികളില്‍ ഏഴോളം പേര്‍ മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കുത്തിക്കൊന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയിലായതായി സൂചന. കാവല്‍ക്കാരനായ ഓം ബഹദൂറാണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ഏഴോളം പേര്‍ മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതിലൊരാള്‍ ബിടെക് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ട് വാഹനങ്ങളില്‍ എത്തിയ പ്രതികള്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ കടക്കുകയായിരുന്നു. എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. കോടനാട് എസ്റ്റേറ്റിന് സമീപമുള്ള വാര്‍വിക്ക് ഭാഗത്തുള്ള എസ്റ്റേറ്റില്‍ നിന്ന് കുറ്റവാളികള്‍ എത്തിയത് എന്നു കരുതപ്പെടുന്ന വാഹനത്തിന്റെ നംബര്‍ പ്ലേറ്റും കയ്യുറയും കണ്ടു കിട്ടിയിട്ടുണ്ട്. സംഭവത്തിന് ശേഷം എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മലയാളിയുടെ തിരോധനമാണ് പോലീസിന് സംശയം ഉണ്ടാക്കിയത്.

മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന്റെ മൊഴിയനുസരിച്ച് കൊലയാളിയുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.

This post was last modified on April 29, 2017 8:07 am