X

രാഷ്ടപതിയായി പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

വേണ്ട മുന്‍കൈ എടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും നിതീഷ്

രാഷ്ടപതിയായി പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. “പ്രണബ് മുഖര്‍ജി വീണ്ടും പ്രസിഡണ്ട് ആകുന്നതാണ് നല്ലത്. പക്ഷേ അതിനു വേണ്ട മുന്‍കൈ എടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയാണ്” നിതീഷ് പറഞ്ഞു.

ഈ ജൂലായില്‍ പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ‘തിരഞ്ഞെടുപ്പുകള്‍’ പ്രഖ്യാപിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.

ഒരു സംയുക്ത സ്ഥാനാര്‍ത്ഥി എന്ന പ്രതിപക്ഷ നീക്കം ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമത ബാനര്‍ജി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരുമായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയ ഗാന്ധി അടുത്ത ദിവസം നടത്തുന്ന കൂടിക്കാഴ്ചകളോടെ വ്യക്തമായ രൂപം കൈവരിക്കുമെന്നാണ് കരുതുന്നത്.

അതേ സമയം ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.