X

മൂന്നാറില്‍ കുരിശ് പൊളിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി കളക്ടറെ മുഖ്യമന്ത്രി ശാസിച്ചതായാണ് റിപ്പോര്‍ട്ട്.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ രീതിയില്‍ അതൃപ്തി രേഖപെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി ജനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പാണെങ്കില്‍ അവിടെ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. അല്ലാതെ കുരിശ് പൊളിച്ച് മാറ്റേണ്ട കാര്യമില്ലായിരുന്നു. കുരിശ് പൊളിക്കുന്നതിന് മുന്‍പ് സര്‍ക്കാരിനെ അറിയിക്കണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കളക്ടറെ മുഖ്യമന്ത്രി ശാസിച്ചതായാണ് റിപ്പോര്‍ട്ട്.

സൂര്യനെല്ലി പാപ്പാത്തിചോലയില്‍ റവന്യു ഭൂമി കയ്യേറി നിര്‍മിച്ച ഭീമന്‍ കുരിശാണ് ദൌത്യ സംഘം നീക്കം ചെയ്തത്. മുന്‍കരുതലായി സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ പൊലീസ് സംഘവും റവന്യു സംഘത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം കയ്യേറ്റമൊഴിപ്പിക്കല്‍ സംഘത്തെ തടയാനായി ചിലര്‍ വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ഈ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ചുു നീക്കിയശേഷമാണ് സംഘം മുന്നോട്ടുപോയത്. പ്രതിഷേധിക്കാനെത്തിയ ഏതാനും പേരെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുമുണ്ട്. നേരത്തെ രണ്ടുതവണ കുരിശുമാറ്റാന്‍ ഉദ്യോഗസ്ഥസംഘം എത്തിയിരുന്നെങ്കിലും ഇവരെ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി തടഞ്ഞിരുന്നു.

This post was last modified on April 20, 2017 7:19 pm