X

പോലീസ് ആസ്ഥാനത്ത് സ്ഥലം മാറ്റത്തിനുള്ള അധികാരം തനിക്കെന്ന് ഡിജിപി ടിപി സെന്‍കുമാര്‍

ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ബീനയെ മാറ്റാനുള്ള കാരണങ്ങള്‍ ഡിജിപി വിശദീകരിച്ചിരുന്നു

പോലീസ് ആസ്ഥാനത്ത് സ്ഥലം മാറ്റത്തിനുള്ള അധികാരം തനിക്കെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥ കുമാരി ബീന കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന്റെ പരാതി പൂഴ്ത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിയതെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ബീനയെ മാറ്റാനുള്ള കാരണങ്ങള്‍ ഡിജിപി വിശദീകരിച്ചിരുന്നു.

ചട്ടവിരുദ്ധമായാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത് എന്നാരോപിച്ച് കുമാരി ബിന ചീഫ് സെക്രട്ടറിക്കും ആഭ്യന്ത്ര സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

This post was last modified on May 12, 2017 12:59 pm

Related Post
Leave a Comment