ബീഹാറിലെ മുസാഫർപൂരിൽ മസ്തിഷ്ക വീക്കം മുലം 14 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. കടുത്ത പനി ബാധിച്ചെത്തിയവരിലാണ് മസ്തിഷ്കവീക്കം എന്നറിയപ്പെടുന്ന അക്യൂട്ട് എൻസെഫലൈറ്റസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതെന്ന് എഎൻഐ റിപ്പോർട്ട് പറയുന്നു.
മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ സൂപ്രണ്ട് സുനിൽ ശശിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അതേസമയം, രോഗലക്ഷണങ്ങളുമായി 38 പേർ ഇതിനോടകം ചികിൽസ തേടിയിട്ടുണ്ട്.
14 പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറയുന്നു. അശുപത്രിയിൽ പ്രവേശിക്കപ്പെട്ട് പലർക്കും കടുത്ത പനിയാണ് ഉള്ളതെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, മരിച്ചത് കുട്ടികളാണെന്ന വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Explainer: ആയുഷ്മാൻ ഭാരത്: മോദിയുടെ ഗുരുവായൂർ പ്രതിഷേധം കേരളത്തിന് നൽകുന്ന സൂചനയെന്ത്?
Leave a Comment