ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട തോല്‍വിക്ക് പ്രധാന കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനമാണെന്ന് വിഎസ് അച്യുതാനന്ദന്‍. ദുരാചാരങ്ങള്‍ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്, എന്നാല്‍ യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വിഎസ് പരാമര്‍ശിച്ചു. തിരിച്ചു വരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതായുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരിമിതപ്പെടരുതെന്നും വിഎസ് പറഞ്ഞു. ചെങ്ങളത്തു രാമകൃഷ്ണപിള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം ഹരിപ്പാട് പ്രസംഗിക്കുകയായിരുന്നു വിഎസ്.
ആയുഷ്മാൻ ഭാരത്: പദ്ധതിയിൽ കേരളം ഒപ്പുവച്ചതാണ്, പ്രധാനമന്ത്രിയുടെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി
Leave a Comment