സുനന്ദ പുഷ്കര്‍ ദുരൂഹമരണക്കേസിൽ ശശിതരുർ എംപിയുടെ വിചാരണ ഫെബ്രുവരി 21 മുതൽ. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് വിചാരണ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ശശി തരൂരിന് നോട്ടീസ് അയച്ചു. അതേസമയം സുനന്ദ പുഷ്‌കര്‍ കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. അഡീഷണല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.
കേസില്‍ സെഷന്‍സ് കോടതി ഇനി വാദം കേള്‍ക്കും. ദില്ലി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി.
Leave a Comment