X

രാഹുല്‍ ഗാന്ധി: ‘പപ്പു’വില്‍ നിന്ന് പോരാളിയിലേയ്ക്ക്

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധത്തെ പൊതുചര്‍ച്ചകളില്‍ അപ്രസക്തമാക്കി കൊണ്ട് മിനിമം വരുമാനം പ്രധാന സംവാദ വിഷയമാക്കാന്‍ രാഹുലിന് കഴിഞ്ഞു.

നിരന്തരം പപ്പു എന്ന പരിഹാസ വിളി കേട്ടിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പോരാളിയായി വളര്‍ന്നതായാണ് ദ വയറില്‍ എഴുതിയ ലേഖനത്തില്‍ അനികേന്ദ്ര സെന്‍ അഭിപ്രായപ്പെടുന്നത്. വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതില്‍ ഇത് രാഹുല്‍ ഗാന്ധിക്കാലമാണ്. രാഹുലിന്റെ ഈ രാഷ്്ട്രീയ രൂപാന്തരം ശ്രദ്ധേയമാണ്. ബദല്‍ നേതാവ് ആര് എന്നത് സംബന്ധിച്ച ശൂന്യത രാഹുല്‍ നികത്തിയിരിക്കുന്നു.

തിരഞ്ഞെടുപ്പ് ധാരണകളില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു എന്ന ചോദ്യത്തിന് രാഹുല്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നു. സഖ്യം സംബന്ധിച്ച ആശയക്കുഴപ്പമുള്ളയിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് എന്ന് പറയാന്‍ രാഹുലിന് കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും ശക്തമായ മാനങ്ങളുള്ള ഒരു ബോംബ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പൊട്ടിച്ചിരിക്കുന്നു – അധികാരത്തിലെത്തിയാല്‍ എല്ലാ ദരിദ്രര്‍ക്കും മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനം.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധത്തെ പൊതുചര്‍ച്ചകളില്‍ അപ്രസക്തമാക്കി കൊണ്ട് മിനിമം ഇന്‍കം ഗാരണ്ടിയെ പ്രധാന സംവാദ വിഷയമാക്കാന്‍ രാഹുലിന് കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം, പ്രത്യേകിച്ച് ഛത്തീസ്ഗഡിലെ അപ്രതീക്ഷിത നേട്ടം യുപിയിലും ആന്ധ്രപ്രദേശിലുമെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യം നല്‍കുന്നുണ്ട്. ജയിച്ചാലും തോറ്റാലും ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെ എന്ന് ദേശീയ രാഷ്ട്രീയത്തില്‍ ആവര്‍ത്തിച്ച് സ്ഥാപിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

വായനയ്ക്ക്‌: https://goo.gl/fVkjHB

This post was last modified on February 4, 2019 3:17 pm

Related Post
Leave a Comment