X

നിലവിലില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് യൂജിസിയുടെ ശ്രേഷ്ഠ സർവകലാശാലകളുടെ പട്ടികയിൽ; അലിഗഢും അശോകയും അസിം പ്രേംജിയും പുറത്ത്

രാജ്യത്തെ 20 പ്രമുഖ സ്ഥാപങ്ങളുടെ പട്ടികയാണ് യൂജിസി വെള്ളിയാഴ്ച പുറത്ത് വിട്ടത്.

രാജ്യത്തെ പ്രമുഖ സർവകലാശാലകളെ പുറത്താക്കി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ ശ്രേഷ്ഠ സർവകലാശാലാ പട്ടിക. ന്യൂനപക്ഷ പദവിയുള്ള അലിഗഢ് യൂണവേഴ്സിറ്റി, ആശോക യൂണിവേഴ്സിറ്റി, ആസീം പ്രേംജി സർവകലാശാല എന്നിവയെ പുറംന്തള്ളിയാണ് യുജിസി പട്ടിക തയ്യാറാക്കയിരിക്കുന്നത്. എന്നാൽ ഇനിയും നിലവിൽ വരാത്ത റിലയൻസ് ഫൗണ്ടേഷന് കീഴിലെ ജിയോ ഇൻസ്റ്റിട്യൂട്ട് പട്ടികയിൽ ഇത്തവണയും ഇടം പിടിച്ചതും ശ്രദ്ധേയമാണ്.

രാജ്യത്തെ 20 പ്രമുഖ സ്ഥാപങ്ങളുടെ പട്ടികയാണ് യൂജിസി വെള്ളിയാഴ്ച പുറത്ത് വിട്ടത്. ഐഐടി ബോംബെ, ഐഐടി ഡൽഹി, ഐഐഎസ്.സി എന്നിവയ്ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളായ ബിറ്റ്സ് പിളനി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ ഇൻസ്റ്റിട്യൂട്ട്, ജിയോ ഇൻസ്റ്റിട്യൂട്ട് എന്നിവയും ഉൾപ്പെടുന്നു. ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഐഐടി മദ്രാസ്, ഐഐടി ഖൊരഖ്പൂർ, എന്നിവയ്ക്കും ശ്രേഷ്ഠപദവി അനുവദിക്കാമെന്ന് യുജിസി പറയുന്നു. പദവി ലഭിക്കുന്നതിന് വേണ്ടി യുജിസി ശുപാർശകൾ ലഭിച്ച ജാമിയ ഹംദാർഡ് യൂണിവേഴ്സിറ്റി, ഒ പി ജിൻഡാൽ യൂണിവേഴ്സിറ്റി, ശിവ്നാദർ സർവകലാശാല എന്നിവ ഉൾപ്പെടുന്നു. അതേസമയം, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, തേജ്പൂർ യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി എന്നിവയാണ് ശ്രേഷ്ഠ പദവി നഷ്ടപ്പെട്ടെന്നും അധികതർ അറിയിച്ചു.

റിലയൻസിന്റെ ജിയോ യൂണിവേഴ്‌സിറ്റി ക്ക് പുറമെ സത്യ ഭാരതി യൂണിവേഴ്‌സിറ്റി, സത്യ ഭാരതി ഫൗണ്ടേഷൻ ഓഫ് ഭാരതി എയർടെൽ ഗ്രൂപ്പും ആന്ധ്രാപ്രദേശിലെ ക്രിയ യൂണിവേഴ്‌സിറ്റി എന്നിവയും ഇ.ഇ.സിയുടെ ശുപാർശയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കാമ്പസുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 2017 ൽ പദ്ധതി പ്രഖ്യാപിച്ചത്.

2017 ജൂലൈയിൽ പ്രഖ്യാപിച്ച സ്ഥാപനങ്ങൾക്ക് കൂടാതെ 11 സ്ഥാപനങ്ങളെ 2018 ജൂലൈയിൽ യുജിസ് ശ്രേഷ്ട പദവിക്കായി ശുപാർശ ചെയ്തിരുന്നു. ഈ സ്ഥാപനങ്ങളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ‌ആർ‌എഫ്) റാങ്ക് 1 ഐ‌ഐ‌ടി മദ്രാസ്, ഐ‌ഐ‌ടി ഖരഗ്‌പൂർ, ജാദവ്പൂർ സർവകലാശാല, ദില്ലി സർവകലാശാല, അന്ന സർവകലാശാല എന്നിവ ഉൾപ്പെട്ടിരുന്നു.

പട്ടികയിലെ സ്വകാര്യ വിഭാഗത്തിൽ കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം, വെല്ലൂരിലെ വിഐടി, ന്യൂഡൽഹിയിലെ ജാമിയ ഹംദാർഡ് സർവകലാശാല, ശിവദാർ സർവകലാശാല, അസിം പ്രേംജി സർവകലാശാല, അശോക സർവകലാശാല, ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി, ഒപി ജിൻഡാൽ, ഗ്ലോബൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സയൻസസ് തെലങ്കാന എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

 

രവീഷ് കുമാര്‍: തന്നെ കൊല്ലാന്‍ അവര്‍ക്ക് പദ്ധതിയുണ്ടോ എന്ന് മോദിയോട് ചോദിച്ച മാധ്യമ ആള്‍ക്കൂട്ടത്തിലെ ഒറ്റയാന്‍

This post was last modified on August 3, 2019 7:54 am