X

യൂണിയൻ ഓഫീസിൽ മദ്യക്കുപ്പി, യുണിവേഴ്സിറ്റി കോളജിനെതിരെ യുജിസിക്ക് പോലീസ് റിപ്പോർട്ട്

അക്രമങ്ങളുടെ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകള്‍ ഇന്ന് മാർച്ച് നടത്തി.

വിദ്യാർത്ഥിക്ക് കുത്തേൽക്കുന്ന തരത്തിലേക്ക തിരിഞ്ഞ വിദ്യാർത്ഥി സംഘർഷങ്ങൾ അരങ്ങേറിയ തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിനെതിരെ പോലീസ്. അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വിവരങ്ങളെന്നാണ് റിപ്പോര്‍ട്ടുകൾ. കോളജ് യൂണിയൻ ഓഫീസിലുൾപ്പെടെ നടത്തിയ പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പിയുള്‍പ്പെടെ കണ്ടെത്തി. ഇന്നലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ ഉപരോധിച്ച യുനിയൻ ഓഫീസിലെ ഷെല്‍ഫിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. എന്നാൽ മദ്യക്കുപ്പി വിദ്യാർത്ഥികൾ ഉപയോഗിച്ചതാണെന്നാണെന്നതിന് വ്യക്തതയില്ല.

അതിനിടെ, കോളേജ് അധികൃതർക്കെതിരെയും പോലീസ് രംഗത്തെത്തി. കോളേജിൽ റാഗിങ്ങ് വിരുദ്ധ സ്വാഡ് ഇല്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പോലീസ് യുജിസിക്ക് റിപ്പോർട്ട് നൽകി. കണ്ടോൺമെന്റ് സിഐ ആണ് യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അതിനിടെ കോളേജിൽ സംഘർഷം നടക്കുന്ന വിവരം അറിയിക്കാൻ‌ കോളേജി അധികൃതർ വൈകിയെന്നും പോലീസ് ആരോപിച്ചു. സംഘർഷം വ്യാപിച്ച ശേഷമാണ് പോലീസ് ക്യാംപസിലെത്തുന്നത്. ഇതിന് ശേഷമാണ് കുത്തേറ്റ അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചതെന്നും അധിതർ വ്യക്തമാക്കിയതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസില്‍ പ്രതികളായ വിദ്യാർത്ഥികളെ സസ്പെൻൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിവരം അറിയിച്ചുകൊണ്ട് റിപ്പോർട്ട് ഡയറക്ടർ ഓഫ് കോളീജിയേറ്റ് എഡ്യൂക്കേഷന് സമർപ്പിച്ചതായും പ്രിൻസിപ്പാൾ അറിയിച്ചു.

കോളേജിൽ ഇന്നലെ അക്രമങ്ങളുടെ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകള്‍ ഇന്ന് മാർച്ച് നടത്തി. എഐഎസ്എഫ്, എബിവിപ് എന്നീ സംഘടകളാണ് എസ്എഫ്ഐക്കെതിരെ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തട‍ഞ്ഞതോടെ അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്.

ക്യാംപസിൽ ഒരു കാരണവശാലും അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐക്ക് മുന്നറിയിപ്പ് നൽകിയ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളേജിൽ എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു. എസ്എഫ്ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉൾപ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്എഫ് നേതാക്കൾ വ്യക്തമാക്കി.

 

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ ഇടതുപക്ഷക്കാരായ ഞങ്ങളേയും തല്ലാന്‍ പ്ലാനിട്ടു: അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍

 

This post was last modified on July 13, 2019 2:07 pm