X

അതിര്‍ത്തിയില്‍ സംഘര്‍ഷം, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യന്‍ സൈനികരെ വധിച്ചതായ വാര്‍ത്ത നിഷേധിച്ച് രാജ്യം

പാക് സൈനിക ഉദ്യോഗസ്ഥരായ നായിക് തൻവീർ, ശിപായ് റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനപരമായ പാക് സൈന്യത്തിന്റെ നടപടിക്ക് നൽകിയ തിരിച്ചടിയൽ മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്.

പാക് സൈനിക ഉദ്യോഗസ്ഥരായ നായിക് തൻവീർ, ശിപായ് റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം വാദം ഇന്ത്യ തള്ളി. അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്നുമായിരുന്നു പാക് വാദം. 73ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ഉറി രജ്ജൗരി മേഖലയിൽ ഇന്നലെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നാലെയായിരുന്നു സംഭവം. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്.


Read Azhimukham: ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ കുഴഞ്ഞുവീണ് മരിച്ച മനുഷയ്ക്ക് സ്ഥലം വാങ്ങി വീടൊരുക്കും: സംവിധായകൻ ജിബു ജേക്കബ്ബിന്റെ സഹോദരൻ ജിജു കളക്ടർക്ക് എഴുതി നൽകി

Related Post
Leave a Comment