X

നീരവ് മോദിയുടെയും സഹോദരി പുർ‌വിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, 280 കോടിയിലധികം കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാത്തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് സ്വിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നടപടി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനതെ നാടുവിട്ട വിവാദ ദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകൾ മരവിച്ചു. നീരവ് മോദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി സ്വിറ്റ്സർലന്റ് സർക്കാരിന്റെ നടപടി. 283.16 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

മരവിപ്പിച്ച അക്കൗണ്ടുകളിൽ രണ്ട് അക്കൗണ്ടുകൾ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്റെ സഹോദരി പുർവി മോദിയുടെ പേരിലും ഉള്ളതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാത്തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് സ്വിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. നാല് മാസം മുമ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലന്‍റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

വായ്പതട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ ഇന്ത്യ വിട്ട നീരവ് മോദി കേസിൽ അറസ്റ്റിലായെങ്കിലും ലണ്ടനിലെ വാണ്ട്സ്വര്‍ത് ജയിലിലാണ് ഉള്ളത്. 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ നാല് തവണ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയിരുന്നു.

നീരവ് മോദിയുടെ ഭാര്യ ആമി മോദിയുടെ പേരിൽ അധിക കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു കൊണ്ടുള്ള നടപടികൾ പുരോഹമിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ 30 മില്ല്യൺ ഡോളറിന്റെ രണ്ട് ഫ്ലാറ്റ് വാങ്ങിയ സംഭവത്തിലായിരുന്നു നടപടി. ഒക്ടോബറിൽ ജപ്തി ചെയ്ത 637 കോടിയുടെ രൂപയുടെ വസ്തുവകകളിൽ ഉൾപ്പെട്ടതായിരുന്നു ഈ ആഡംബര ഫ്ലാറ്റുകൾ.

പേരാമ്പ്രയിലെ ജാതി അനിതീയെ ഒരു പറ്റം അധ്യാപകര്‍ മറികടന്നത് ഇങ്ങനെ, വെല്‍ഫയര്‍ സ്‌കൂളിനെ ‘പൊതു വിദ്യാലയമാക്കിയ’ സാമൂഹ്യ ഇടപെടല്‍

 

This post was last modified on June 27, 2019 5:53 pm