X

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ‍: 7 നാട്ടുകാരും ജവാനും ഉൾപ്പെടെ 10 മരണം

ഏറ്റുമുട്ടലിന് ശേഷം പ്രദേശത്തെ യുവാക്കളും സുരക്ഷാ സേനയുമായി ഉണ്ടായ സംഘർഷത്തിനിടെ നടന്ന വെടിവയ്പ്പിലാണ് നാട്ടുകാർ കൊല്ലപ്പെട്ടത്

ജമ്മുകശ്മീരീലെ പുൽവാമയിൽ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 7 പേർ നാട്ടുകാരും ഒരു ജവാനും ബാക്കിയുള്ളവർ തീവ്രവാദികളുമാണെന്നാണ് വിവരം. പുൽവാമ ജില്ലയിലെ സിർനൂ ഗ്രാമത്തിലാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സൈനിക നടപടിക്കിടെ അക്രമികളെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് എതിരെയെും സൈന്യം വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്തെ യുവാക്കളും സുരക്ഷാ സേനയുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ എംബിഎ ബിരുദധാരിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഘർഷത്തിൽ മരിച്ചവരിൽ കൂടുതൽ പേർക്കും തലയക്കും നെഞ്ചിലുമാണ് വെടിയേറ്റിട്ടുള്ളത്. പെലറ്റ് ബുള്ളറ്റുകൾ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

മരിച്ചവരിൽ ഷഹബാസ് അലി, സുഹൈൽ അഹമ്മദ്, ലിയാഖത്ത് അഹമ്മദ്, അമീർ അഹമ്മദ്, ആബിദ് ഹുസൈന്‍ എന്നിവരെ തിരച്ചറിഞ്ഞിട്ടുണ്ട. സംഭവത്തെ തുടർന്ന് പുൽവാമ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ വിച്ഛേദിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

This post was last modified on December 15, 2018 3:23 pm