X

ദളിത് വിരുദ്ധ പരാമർശം; സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ

കേസില്‍ സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോയത്.

കേരള ലിറ്ററേചര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി ‘എന്റെ കഥ ദളിത് വിരുദ്ധരല്ല’ എന്ന പരിപാടിയുടെ മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം മാവിലാന്‍ സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചെന്ന് കാട്ടി നൽകിയ പരാതിയിലായിരുന്നു നടപടി. ബാലകൃഷ്ണന്റെ എന്നയാളാണ് പരാതിനൽകിയത്. എസ്സി എസ്ടി ആക്‌ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുള്ളതെന്നാണ് വിവരം.

മാവിലാന്‍ സമുദായത്തെയും സര്‍വ്വോപരി പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനഃപൂര്‍വ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോടുകൂടി സന്തോഷ് സമൂഹത്തിന്റെ മുന്നില്‍ പരസ്യമായി ജാതി വര്‍ഗ്ഗ വര്‍ണ്ണ ഭാഷപരമായി വിവേചനം പുലര്‍ത്തുകയും സ്ത്രീ വിരുദ്ധത കാട്ടുകയും ചെയ്തുവെന്നും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തില്‍ മുറിവേല്‍പ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്.

വര്‍ഗീയ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് എഴുത്തുകാരന്: ഏച്ചിക്കാനം

 

ഏത് നായ കുരച്ചാലും എഴുത്തു തുടരുമെന്ന് സന്തോഷ് ഏച്ചിക്കാനം

ഉണ്ണിയുടെ ‘വാങ്കി’നോട് മാത്രമല്ല എന്റെ ‘ബിരിയാണി’യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം

വര്‍ഗീയ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് എഴുത്തുകാരന്: ഏച്ചിക്കാനം

This post was last modified on December 15, 2018 3:12 pm