50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. പാന്‍ നമ്പര്‍ അനിവാര്യമായിരുന്ന കാര്യങ്ങള്‍ ആധാര്‍ കൊണ്ട് ഇനി സാധ്യമാകും. പാന്‍ നിര്‍ബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ സാധ്യമാക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാക്ക് എന്‍ഡ് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുമെന്ന് റെവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. 22 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 120 കോടിയിലധികം പേര്‍ക്ക് ആധാറുണ്ട്. ഇനി ആധാറുള്ളവര്‍ക്ക് പാന്‍ വേണ്ടി വരില്ല എന്നതാണ് സൗകര്യമെന്നും റെവന്യു സെക്രട്ടറി പറഞ്ഞു.
50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കോ പണം പിന്‍വലിക്കലിനോ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. അതേസമയം 50,000ത്തിന് മുകളിലുള്ള വിദേശ യാത്രാ ബില്ലുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. കള്ളപ്പണം തടയാന്‍ ഇത് അനിവാര്യമാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 10 ലക്ഷം രൂപയില്‍ കൂടുതല്‍ വില മതിക്കുന്ന സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതിനും പാന്‍ വേണം. ചിലര്‍ പാന്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നു. ചിലര്‍ ആധാറും ഇതുകൊണ്ട് ഇത് രണ്ടും നിലവിലുണ്ടാകും. നികുതിദായകരുടെ സൗകര്യം പരിഗണിച്ചാണ് പാനിനൊപ്പം ആധാറും എല്ലാ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് തീരുമാനിച്ചതെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
This post was last modified on July 7, 2019 10:35 am
Leave a Comment