X

എച്ച്‌ഐവി ചികിത്സ; ഗവേഷണ സംഘത്തില്‍ മലയാളിയും

തൃശ്ശൂര്‍ വെസ്റ്റ് മാങ്ങാട് സ്വദേശി ഡോ സൗമി മാത്യൂസ് ആണ് അമേരിക്കയിലെ യൂണിവേഴ്‌സ്റ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറിലെ ഗവേഷണ സംഘത്തിലെ മലയാളി സാന്നിധ്യമായത്.

എച്ച്‌ഐവി ക്കെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയ അമ്മേരിക്കന്‍ ഗവേഷണ സംഘത്തില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ വെസ്റ്റ് മാങ്ങാട് സ്വദേശി ഡോ സൗമി മാത്യൂസ് ആണ് അമേരിക്കയിലെ യൂണിവേഴ്‌സ്റ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറിലെ ഗവേഷണ സംഘത്തിലെ മലയാളി സാന്നിധ്യമായത്.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബയോടെക്‌നോളജിയില്‍ ബിരുദം നേടിയ സൗമി, ശ്രീചിത്രയിലും മധുരൈ കാമരാജ് സര്‍വ്വകലാശാലയിലുമാണ് ഉപരിപഠനം നടത്തിയത്. 2004 മുതല്‍ 2007 വരെയായിരുന്നു തളിപ്പറമ്പിലെ പഠനം. 2016 മുതല്‍ അമേരിക്കയിലെ നെബ്രാസ്‌ക യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തുകയാണ്.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എയ്ഡ്‌സിനു കാരണമാകുന്ന വൈറസിന്റെ ജനിതകഘടനയില്‍ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. സിടി കൊച്ചു മാത്യുവിന്റെയും സെല്‍മ മാത്യുവിന്റെയും മകളാണ് 31 കാരിയായ ഡോ സൗമി. സിമി മാത്യു, സുമിത് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.

Read More : എച്ച്ഐവിയെ കീഴടക്കാനാവുമോ? പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, എലികളില്‍ പരീക്ഷണം വിജയം

This post was last modified on July 7, 2019 9:58 am