X

അഭിമന്യു വധം: കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കസ്റ്റഡിയില്‍

 കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഇയാള്‍ കേസിലെ മുഖ്യ സൂത്രധാരകരിലൊളാണെന്ന് പോലീസ് അറിയിച്ചു.

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ് എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രധാന പ്രതികളിലൊരാള്‍ കുടി പിടിയില്‍. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. പൂത്തോട്ടയിലെ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്  റിഫ. അഭിമന്യു വധത്തില്‍ റിഫയുടെ പങ്ക് തെളിഞ്ഞതോടെ കോളേജില്‍ നിന്ന് റിഫയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഇയാള്‍ കേസിലെ മുഖ്യ സൂത്രധാരകരിലൊളാണെന്ന് പോലീസ് അറിയിച്ചു.

കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പള്ളുരുത്തി സ്വദേശി സനീഷിന് പിറകെയാണ് ഇന്നത്തെ നടപടി. കേസില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സനീഷ് എന്ന് പോലീസ് അറിയിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ പള്ളുരുത്തി സ്വദേശിയും കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ ഭാരവാഹിയുമായ മുഹമ്മദില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.