X

ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രം; വിജയരാഘവനെ ന്യായീകരിച്ച് പി കെ ബിജു

രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് കോൺഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിജു മാധ്യങ്ങളോട് വ്യക്തമാക്കി.

പൊതുവേദിയിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ ന്യായീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മോശം പരാമർശങ്ങൾ നടത്തിയെന്നത് വെറും വ്യാഖ്യാനങ്ങൾ മാത്രമാണെന്നായിരുന്നു പികെ ബിജുവിന്റെ പ്രതികരണം. മണ്ഡലത്തിലെ പ്രചാരണങ്ങൾക്കിടെ മാധ്യമങ്ങളോടായിരുന്നു പി കെ ബിജുവിന്റെ പ്രതികരണം.

എൽഡിഎഫ് കണ്‍വീനറുടെ വാക്കുകൾ വളച്ചൊടിക്കുകയാണ്. അദ്ദേഹം ഒരിക്കലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് ഉപയോഗിച്ചിട്ടില്ല. രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിജു മാധ്യങ്ങളോട് വ്യക്തമാക്കി.
എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പി ജെ ബിജുവിന്റെ പ്രതികരണം.

അതേസമയം, തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയ എൽഡിഎഫ് കൺവീനർ എ വിജയ രാഘവനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് രാവിലെ പ്രതികരിച്ചിരുന്നു. ഇടത് മുന്നണി കൺവീനറുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും രമ്യ പറയുന്നു. ആലത്തുരിൽ മാധ്യമങ്ങളോടായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം. പ്രസംഗത്തിനെതിരെ ഇന്ന് ആലത്തൂർ ഡിവൈഎസ്പിക്ക് പരാതി നൽകാനാണ് യുഡിഎഫ് നീക്കം.

 

Also Read- ‘നവോത്ഥാനം പറയുന്ന ആളുകൾ താനൊരു സ്ത്രീയാണെന്ന് പരിഗണിക്കണമായിരുന്നു; എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കും’: രമ്യ ഹരിദാസ്

 

 

This post was last modified on April 2, 2019 10:31 am