മംഗലാപുരംത്ത് ദളിത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതികള്‍ പിടിയില്‍. സംഘപരിവാര്‍ ഉടമസ്ഥതയിലുള്ള പുത്തൂര്‍ വിവേകാന്ദ കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഇവര്‍ എബിവിപി സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്.
അറസ്റ്റിലായ ബജത്തൂര്‍ ഖാണത സ്വദേശി ഗുരുനന്ദന്‍, പെര്‍ണ കഡംബുവിലെ കിഷന്‍, പെര്‍ണ രാജശ്രീകൃപയിലെ പ്രജ്വാള്‍, പുത്തൂര്‍ പിലിഗുണ്ടെയിലെ സുനില്‍, ബണ്ട്വാള്‍ ബല്യയിലെ പ്രഖ്യാത് എന്നിവരെ കോളേജില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. കോളേജില്‍ നിന്നും വരികയായിരുന്ന പെണ്‍കുട്ടിയെ സുനില്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പീഡനദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതും പോലീസ് കേസെടുത്തതും.
Leave a Comment