X

സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് എന്‍ എസ് യു നേതാക്കള്‍; കറുത്ത പെയിന്റും അടിച്ചു

യൂണിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെയാണ് എബിവിപി പ്രതിമകള്‍ സ്ഥാപിച്ചത്‌

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എബിവിപി സ്ഥാപിച്ച വി ഡി സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പ് മാലയിട്ടും മുഖത്ത് കറുത്ത പെയിന്റ് അടിച്ചും എന്‍ എസ് യു നേതാക്കള്‍. സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്റെ അനുമതിയില്ലാതെ ചൊവ്വാഴ്ച രാവിലെയാണ് എബിവിപി ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റിന് സമീപം സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്.

എബിവിപി ഭരിക്കുന്ന സര്‍വകലാശാലയില്‍ പ്രസിഡന്റ് ശക്തി സിംഗ് ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ എന്‍ എസ് യു നേതാക്കള്‍ പ്രതിമയില്‍ ചെരുപ്പ് മാലയിടുകയും മുഖത്ത് കറുത്ത പെയിന്റ് അടിക്കുകയും ചെയ്തത്. പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് തങ്ങള്‍ നിരന്തരം യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെ സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്ന് ശക്തി സിംഗ് അറിയിച്ചു.

‘നിരവധി കത്തുകള്‍ ഞങ്ങള്‍ അവര്‍ക്ക് എഴുതി. മാര്‍ച്ചില്‍ വൈസ് ചാന്‍സിലറെ നേരില്‍ കണ്ടും ആവശ്യം ഉന്നയിച്ചു. വിദ്യാര്‍ത്ഥി യൂണിയനെ ഗൗരവമായി കാണുന്നില്ലെന്ന് മനസിലായതോടെ ഞങ്ങള്‍ നിസ്സഹായരായി പ്രതിമകള്‍ സ്ഥാപിക്കുകയായിരുന്നു’. ശക്തി സിംഗ് പറയുന്നു. സവര്‍ക്കര്‍ പ്രതിമകള്‍ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ ഇത് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

also read:നോട്ട് നിരോധനത്തിന് ശേഷം സ്വകാര്യ നിക്ഷേപങ്ങളില്‍ 60 ശതമാനത്തിന്റെ കുറവ് കണ്ടെത്തി, ആദായ നികുതി പരിഷ്‌കാരത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി

This post was last modified on August 22, 2019 6:32 pm

Related Post
Leave a Comment