X

ചെങ്ങന്നുരില്‍ വാഹനാപകടം: ബന്ധുക്കളുള്‍പ്പെടെ നാല് പേര്‍ മരിച്ചു

പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്.

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. മിനി ലോറിയില്‍ യാത്ര ചെയ്തിരുന്ന ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. മുന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരില്‍ മുന്നുപേര്‍ ബന്ധുക്കളാണെന്നാണ് വിവരം.

This post was last modified on June 27, 2018 9:26 am