വയനാട്ടിലെ റോഡ് ഷോ പുരോഗമിക്കുന്നതിനിടെ ബാരിക്കേഡ് തകർന്ന് പരിക്കേറ്റ മാധ്യമ പ്രവർത്തകർക്ക് സഹായവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീണ് പരിക്കേറ്റത്. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
റോഡ് ഷോ അവസാനിക്കുന്ന ഹെലിപാഡ് ഒരുക്കിയ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നായിരുന്നു അഞ്ചോളം പേര്‍ താഴേക്ക് വീണത്. സംഭവത്തിൽ എന്ത്യാ എഹഡ് കേരളാ റിപ്പോർട്ടർ റിക്സൻ ഉമ്മനാണ് കൂടുതൽ പരിക്കേറ്റത്. ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയയ്ക്കും പരിക്കേറ്റു. ഇരുവരും കൽപ്പറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം ശ്രദ്ധയിൽ പെട്ടതോടെ സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ സമീപത്തെത്തുകയായിരുന്നു. ഇവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെല്ലാം രാഹുൽ ഗാന്ധിയും സഹായിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് ജോയിയാണ് ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
This post was last modified on April 4, 2019 4:32 pm
Leave a Comment