X

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ അറസ്റ്റില്‍

പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പോലീസാണ് അറസറ്റ് ചെയ്തത്. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്.  പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ്  നടപടി. കഴിഞ്ഞമാസം 20 നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.  ഇവരെ പത്തനംതിട്ടയിലെത്തിച്ച് ചോദ്യം ചെയ്യും.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് ദര്‍ശനം നടത്താനെത്തിയ രഹ്ന ഫാത്തിമയുടെ നടപടി ശബരിമലയിൽ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്‌ക്കൊപ്പം രഹ്ന ഫാത്തിമ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കനത്ത സുരക്ഷയില്‍ നടപ്പന്തല്‍ വരെയെത്തിയ ഇവര്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

This post was last modified on November 28, 2018 6:47 am