X

പൊറോട്ടയും പപ്പടവുമല്ല; അസ്സൽ ഓർഗാനിക്ക് മീൻ കച്ചവടവുമായി നടൻ ശ്രീനിവാസൻ

കടൽ, കായൽ, കെട്ട് മത്സ്യ ഉൽപ്പന്നങ്ങളുമായി ശ്രീനിവാസൻ രംഗത്തെത്തുന്നത്.

സരോജ് കുമാറാവാനെ പോലെ കയറ്റുമതിക്ക് പദ്ധതിയില്ല, കൊച്ചി നിവാസികൾക്ക് വിഷ രഹിതമായ ഒാർഗാനിക്ക് മീൻ നൽകാൻ ഒരുങ്ങുകയാണ് നടൻ ശ്രീനിവാസൻ. രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധമായ മീൻ അതും ലൈവായി അതാണ് ഉദയശ്രീ എന്ന പേരിലുള്ള ശ്രീനിവാസന്റെ സംരംഭം.

ജൈവ കൃഷി നടത്തി വിജയം കൊയ്തതിന് ശേഷമാണ് കടൽ, കായൽ, കെട്ട് മത്സ്യ ഉൽപ്പന്നങ്ങളുമായി ശ്രീനിവാസൻ രംഗത്തെത്തുന്നത്. കാക്കനാടാണ് ഉദയശ്രീ ഫിഫ് ഹബ് തയ്യാറാക്കിയിട്ടുള്ളത്.

കണ്ടനാടും പരിസരത്തുമുള്ള ചെറുകിട മത്സ്യ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മീൻ ഉടനിലക്കാരില്ലാകെ വിപണിയിലെത്തിക്കുകയാണ് ശ്രീനിവാസൻ. നേരിട്ട് മൽസ്യം വിപണിയിലെത്തുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്കും ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ നടൻ ധർജൻ ബോൾഗാട്ടി കൊച്ചിയില്‍ ദർമൂസ് ഫിഷ് എന്ന പേരിൽ ഷോപ്പ് ആരംഭിച്ചിരിരുന്നു. ഇതിന് പിറകെയാണ് ശ്രീനിവാസനും മത്സ്യ വിപണിയില്‍ ഇടപെടുന്നത്.

This post was last modified on January 6, 2019 2:30 pm