സുപ്രീം കോടതിയിലെ ഹർജികളിൽ തീരുമാനം ഉണ്ടാകുന്നതുവരെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രതിഭാഗവുമായി ധാരണയായതായും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം നാളെ വിചാരണ കോടതിയെ അറിയിച്ച് കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുമെന്നും സർക്കാർ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ബുധനാഴ്ച വിചാരണ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
തനിക്കെതിരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട നടൻ ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്. വിചാരണ
യെ അറിയിച്ചു. ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയായതായെന്നും, ഇക്കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിച്ചു കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുമെന്നും സർക്കാർ പറഞ്ഞു. സര്‍ക്കാര്‍-പ്രതിഭാഗ ധാരണ കോടതി രേഖപ്പെടുത്തി. അതിനിടെ കുറ്റം ചുമത്തല്‍ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മേയ് ഒന്നിലേക്ക് കോടതി മാറ്റി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
വിചാരണ കോടതി പരിഗണിക്കാനിരിക്കെയാണ് കുറ്റം ചുമത്തുന്ന നടപടികൾ തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപിന്റെ വാദം.
Leave a Comment