ലൂസിഫർ 100 കോടി ക്ലബിൽ ഇടം നേടിയ വിവരം പങ്കുവെച്ച പൃഥ്വിരാജിന്റെ പോസ്റ്റിൽ അഭിനന്ദനവുമായി ഭാര്യ സുപ്രിയ. പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സുപ്രിയയുടെ കമന്റ്.
“ഡയറക്ടർ സാറിനും ടീമിനും അഭിനന്ദനങ്ങൾ! എല്ലായ്പ്പോഴും സ്വയം പുതിയ അളവുകോലുകൾ കണ്ടെത്തി കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ കഴിയട്ടെ,”- സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. . പൃഥ്വിരാജിനെ ഡയറക്ടർ സാർ എന്നു അഭിസംബോധന ചെയ്തുകൊണ്ടുള്ള സുപ്രിയയുടെ മറ്റു പോസ്റ്റുകളും കമന്റുകളും ഏറെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ
ഏറ്റെടുക്കാറുള്ളത്.
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.എട്ടു ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി നേടിയതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് നൂറുകോടി ക്ല്ബ്ബില്‍ കയറുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു നടന്റെ രണ്ടു ചിത്രങ്ങള്‍ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നതും.
This post was last modified on April 9, 2019 3:17 pm
Leave a Comment