നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായി താര സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായ നാലു നടിമാര്‍ അമ്മ വിട്ടതോടെ ഇനി എല്ലാ കണ്ണുകളും മഞ്ജു വാര്യരിലേക്ക്.
വിമണ്‍ ഇന്‍ കളക്റ്റീവിന്റെ രൂപീകരത്തിലും അക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി ശക്തമായ പിന്തുണയുമായി രംഗത്തെതിയ മഞ്ജു വാര്യര്‍ നിലവിലെ സാഹചര്യത്തില്‍ എന്തു പ്രതികരിക്കുമെന്നതാണ് കേരളം ശ്രദ്ധിക്കുന്നത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നു ആദ്യം പറഞ്ഞത് മഞ്ജുവാണ്. അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ നിലവില്‍ മലയാള സിനിമയില്‍ ഏറെ സജീവമല്ലാത്തവരാണെന്നിരിക്കെ അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ അടക്കം ഭാഗമാവാനിരിക്കുന്ന മഞ്ജു വാര്യരുടെ നിലപാട് ശ്രദ്ധേയമാവും.
അതേസമയം, നാലുനടിമാര്‍ ‘അമ്മ’ വിട്ടതു രണ്ടു ദിവസം കൂടിയാലോചിച്ചശേഷമാണെന്ന് റിപോര്‍ട്ട്. നിലവില്‍ മഞ്ജു വാര്യര്‍ അമ്മ വിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായും വിവരമുണ്ട്. ഇന്നലെ വിദേശത്തേക്കു തിരിച്ച മഞ്ജു വാര്യര്‍ അതിനു മുന്‍പുതന്നെ സുഹൃത്തുക്കളുമായി സംസാരിച്ച് അവര്‍ രാജിവയ്ക്കേണ്ട എന്നു തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ ദിലീപിന്റെ മടങ്ങിവരവ് ഔദ്യോഗികമായി ചര്‍ച്ച ചെയ്യുന്ന അടുത്ത അമ്മ യോഗത്തിലെ തീരുമാനം അനുസരിച്ച് രണ്ടാം ഘട്ട പ്രതികരണമുണ്ടാവുമെന്നും ഇവര്‍ പറയുന്നു.
ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മഞ്ജു വാര്യര്‍, ഹാറ്റ്സ് ഓഫ്; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്
ക്രിമിനല്‍ ഗൂഡാലോചനയില്‍ ഉറച്ച് മഞ്ജു വാര്യര്‍; കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ യാദൃശ്ചികമല്ല
ഉദാഹരണം മഞ്ജു; ഈ ‘വാര്‍പ്പ് നായിക’യെ എന്തുകൊണ്ട് നമ്മള് ഇഷ്ടപ്പെടുന്നു?
ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്
This post was last modified on June 27, 2018 1:52 pm