X

രാജ് ഘട്ടില്‍ വിഎച്ച്പി കയറിയപ്പോള്‍: മഹാത്മ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം രണ്ട് ദിവസം അടച്ചിട്ടു

ജൂൺ 24-നും 25-നുമാണ് വിശ്വ ഹിന്ദു പരിഷത് മഹാത്മ ഗാന്ധിയുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ വച്ച് സമ്മേളനം നടത്തിയത്. ഈ ദിവസങ്ങളില്‍ അവരുടെ സുരക്ഷയുടെ പേര് പറഞ്ഞാണ് രാജ് ഘട്ട് അടച്ചിട്ടത്.

വിശ്വ ഹിന്ദു പരിഷദ് രാജ്ഘട്ടിൽ സമ്മേളനം സംഘടിപ്പിക്കുകയും തുടര്‍ന്ന് രണ്ട് ദിവസം രാജ്ഘട്ട് അടച്ചുപൂട്ടുകയും ചെയ്തതായി ഗാന്ധിയൻ സംഘടനകള്‍ ആരോപിക്കുന്നു. ജൂൺ 24-നും 25-നുമാണ് വിശ്വ ഹിന്ദു പരിഷത് മഹാത്മ ഗാന്ധിയുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ വച്ച് സമ്മേളനം നടത്തിയത്. ഈ ദിവസങ്ങളില്‍ അവരുടെ സുരക്ഷയുടെ പേര് പറഞ്ഞാണ് രാജ് ഘട്ട് അടച്ചിട്ടത്.

ഓരോ ദിവസവും ആയിരക്കണക്കിന് ആളുകൾ സന്ദര്‍ശിക്കുന്ന സ്ഥലമാണ് രാജ്ഘട്ട് എന്നും, ഇന്ത്യയിലെ ജനങ്ങളെ സംബധിച്ച് അതൊരു വിശുദ്ധ സ്ഥലമാണെന്നും, ആദരവില്ലാത്ത എല്ലാ പ്രവൃത്തികളും ജനങ്ങള്‍ നിരാകരിക്കുമെന്നും ഗാന്ധി പീസ് ഫൌണ്ടേഷനും ഗാന്ധി സ്മാരക നിധിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ട് ദിവസത്തേക്ക് അടച്ചിടുകയാണെന്ന് രാജ്ഘട്ടിന്‍റെ കവാടങ്ങളിൽ നോട്ടീസ് പതിച്ചിരുന്നു. ആരാണ് തീരുമാനം എടുത്തത് എന്നും, എന്തുകൊണ്ടാണ് അത് ചെയ്തത് എന്നും, സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യം ഇപ്പോള്‍ നടന്നതിനു പിന്നിലെ കാരണങ്ങൾ എന്താണ് എന്നും ഗാന്ധിയൻ പ്രത്യയശാസ്ത്രവും തത്വങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചോദിക്കുന്നു. ജൂൺ 29-ന് ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.