കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ആരംഭിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ എ ഐഡിഎംകെ. വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന സൂചനകള്‍ നല്‍കിയ എ ഐഡിഎംകെ എന്നാല്‍ എന്‍ഡിഎക്ക് അനുകുലമായ നിലപാടെടുക്കുമെന്ന സുചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ശിവസേന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നുറപ്പായതോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അടിന്തിര നീക്കങ്ങളാണ് എ ഐഡിഎംകെയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പില്‍ പിന്തുണ തേടിക്കൊണ്ടായിരുന്നു അമിത് ഷാ തമിഴ്‌നാട് മുഖ്യമന്തി ഒ പന്നീര്‍ സെല്‍വത്തെ ഫോണില്‍ ചര്‍ച്ചനടത്തിയത്.
ശിവസേനയുടെ 18 അംഗങ്ങള്‍ വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ 314 അംഗങ്ങളില്‍ നിന്നും 296 ലേക്ക് ചുരുങ്ങിയ എന്‍ഡിഎ എ ഐഡിഎംകെയെ കുടെകൂട്ടി മറികടക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. 37 എംപിമാരാണ് എ ഐഡിഎംകെക്ക് ലോക്‌സഭയിലുള്ളത്. ഇവരെ പാളയത്തിലെത്തിക്കുന്നതോടെ മുന്നില്‍ രണ്ട് ഭുരിപക്ഷം നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
This post was last modified on July 20, 2018 11:42 am
Leave a Comment