കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ദമാമിൽ നിന്ന് 180 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ വിമാനമാണ് വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. എ.എക്സ് 382 നമ്പർ വിമാനം ലാന്റ് ചെയ്യുന്നതിനിടെ പിൻഭാഗം റൺവേയിലിടിക്കുകയായികുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.
ഇന്നലെ മംഗലാപുരത്ത് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. ഇതിന് പിന്നാലെ 24 മണിയ്ക്കൂറിനിടെ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണിത്. ഇന്നലെ വൈകുന്നേരം 5.40ഓടെയായിരുന്നു മംഗലാപുരത്തെ അപകടം.
ദുബായില്‍നിന്നെത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റെണ്‍വേയില്‍നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ പുല്‍പരപ്പിലെ മണ്ണില്‍ താഴുകയായിരുന്നു. സംഭവത്തിനു ശേഷം ഉടന്‍തന്നെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി.
വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Comment