X

ആലപ്പാട്ടെ സമരത്തിലേക്ക് ചിലർ ആരെയും അടുപ്പിച്ചിരുന്നില്ല: കരുനാഗപ്പള്ളി എംഎൽഎ

ആലപ്പാട്ടെ സമരം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതായും കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ വ്യക്തമാക്കി.

ആലപ്പാട്ടെ സമരത്തിനോട് മുഖം തിരിച്ചിട്ടില്ലെന്ന് കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ. സമരം 72 ദിവസം പിന്നിടുകയാണ്. സമരത്തെ അവഗണിച്ചെന്ന ആരോപണങ്ങൾ തെറ്റാണ്. സമരത്തിന്റെ തുടക്കകാലത്ത് താനുള്‍പ്പെടെ ആരെയും സമരക്കാർ അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല. ഇത്തനം നടപടികളായിരുന്നു സമരസമിതിയിലെ അംഗങ്ങൾ സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യുസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം സമരക്കാരുമായി ബന്ധപ്പെട്ട് അവിടം സന്ദർശിച്ചിരുന്നു. അലപ്പാട്ടെ ജനങ്ങള്‍ക്ക് തന്റെ ഇടപെടലിൽ സംതൃപതിയുണ്ടെന്നും ആദ്ദേഹം പറയുന്നു.

ആലപ്പാട്ടെ സമരം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതായും കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സാധ്യമാവും വേഗത്തിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഖനനം പൂർണമായി നിർത്തിവയ്ക്കുക എന്നത് പ്രായോഗികമല്ല. ഖനനമല്ല പ്രദേശത്തെ പ്രശ്നത്തിന് കാരണം. ആലപ്പാട്ടുള്ള പ്രശ്നം കടൽ കരകയറുന്നതാണ്. അഴത്തിലുള്ള കരിമണൽ ഖനനം അടുത്തിടെയാണ് ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.  ചർച്ചകളിലുടെ സമവായം കാണും. ഖനനം നടത്തിയ ഇടങ്ങൾ മണ്ണിട്ടുമൂടി സ്വാഭാവിക നിലയിലാക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള നടപടികളായതിനാൽ തന്നെ ആർക്കും ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നു.

This post was last modified on January 12, 2019 11:03 am