X

ഗൾഫിലെ പെട്രോൾ പോലെയാണ് കരിമണൽ: ഇ പി ജയരാജൻ

ആലപ്പാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ഖനനം പൂർണമായും നിർത്തിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം നിയമ സഭയില്‍ വ്യക്തമാക്കി.

ആലപ്പാ​ട്ടെ ഖനനം നിർത്തിവെക്കണമെന്ന്​ നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ്​ നിയമസഭ പരിസ്ഥിതി സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഗൾഫ്​ രാജ്യങ്ങൾക്ക്​ പെട്രോൾ എന്നതുപോലെയാണ് ​കേരളത്തിന്​ കരിമണൽ. ആലപ്പാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ഖനനം പൂർണമായും നിർത്തിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം നിയമ സഭയില്‍ വ്യക്തമാക്കി.

അതേസമയം, ഖനനം സംബന്ധിച്ച്​ ഒരു പരാതിയും ഇതുവരെ സർക്കാറിനു മുന്നിൽ എത്തിയിട്ടില്ല. മാനദണ്ഡങ്ങൾ ഖനനവുമായി പാലിച്ച് മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറയന്നു. ആലപ്പാട്ടെ അശാസ്ത്രീയ ഖനനം ജനങ്ങളുടെ നിലനിൽപ്പിന്​ ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന്​മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയത്തിൽ എം.എൽ.എ പി. ടി തോമസ്​അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകി. സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്നാമ് പ്രതിപക്ഷത്തിന്റെ ആവശ്യം.

This post was last modified on February 5, 2019 1:00 pm