X

ആള്‍ക്കൂട്ടക്കൊലകള്‍ നിര്‍ത്താനുള്ള മന്ത്രിതല സമിതിയെ ഇനി അധ്യക്ഷന്‍ അമിത് ഷാ നയിക്കും

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങൾ തുടരുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ  ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതി രൂപീകരിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായാണ് പുതിയ സമിതി ഉണ്ടാക്കിയിരിക്കുന്നത്. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമമന്ത്രി താവര്‍ചന്ദ് ഗെലോട്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് ഈ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒന്നാംമോദി സര്‍ക്കാരിന്റെ കാലത്താണ് സമിതി രൂപീകരിച്ച സമിതിയുടെ അദ്യ അധ്യക്ഷൻ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു. എന്നാൽ പുതിയ സർക്കാറിൽ രാജ്‌നാഥ് സുങ് പ്രതിരോധമന്ത്രിയും, ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചമതലയേറ്റതോടെയാണ് പുതിയ അധ്യക്ഷനായി നിയമിതനാവുന്നത്. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞയാഴ്ച സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കോടതി നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെയാണ് നടപടി.

സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതി മന്ത്രി തലസമിതിയെന്ന നിർദേശം മുന്നോട്ട് വച്ചത്. രൂപികരിച്ച ശേഷം രണ്ട് തവണ മാത്രമാണ് സമിതി യോഗം ചേർന്നിട്ടുള്ളത്. 2018 മെയ്- ജൂണ്‍ കാലയളവില്‍ മാത്രം 20 പേരാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായെന്നാണ് കണക്കുകള്‍. എന്നാൽ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സാധാരണ കൊലപാതകങ്ങളുടെ കൂട്ടത്തി ഉൾപ്പെടുത്തി നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പരിഗണിക്കുന്നതിനാൽ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രത്യേക കണക്ക് ലഭ്യമല്ല.

 

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും

This post was last modified on July 30, 2019 4:49 pm

Related Post
Leave a Comment