X

മുത്തലാഖ് ബില്‍ രാജ്യസഭയില്‍: ബിജെപിക്ക് ആശ്വാസമായി ജെഡിയുവും എഐഎഡിഎംകെയും ഇറങ്ങിപ്പോയി

ബില്‍ രാജ്യസഭയില്‍ പാസാക്കുക ബിജെപിക്ക് കൂടുതല്‍ എളുപ്പമായി.

വിവാദ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ബിജെപിക്ക് ആശ്വാസമായി രണ്ട് പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക്. ജെഡിയുവും എഐഎഡിഎംകെയുമാണ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ ഇറങ്ങിപ്പോയതോടെ ബില്‍ രാജ്യസഭയില്‍ പാസാക്കുക ബിജെപിക്ക് കൂടുതല്‍ എളുപ്പമായി. ടിആര്‍എസ് കൂടി വാക്ക് ഔട്ട് നടത്തുന്നത് ബിജെപിക്ക് കൂടുതല്‍ സൗകര്യപ്രദമാവും. ഇതോടെ ഭൂരിപക്ഷത്തിന് ആവശ്യമുള്ള 121ല്‍ നിന്നും ആവശ്യമായ പിന്തുണ താഴോട്ടുപോകും.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് മോദി സര്‍ക്കാരിന് വലിയ തലവേദനയാണ്. എന്നാല്‍ ആര്‍ടിഐ ഭേഗതി ബില്ലും എന്‍ഐഎ ഭേദഗതി ബില്ലുമെല്ലാം വൈഎസ്ആര്‍ കോണ്‍ഗ്രസസും ഡിഎംകെയും ടിആര്‍എസും അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. മുത്തലാഖ് വഴി ഏകപക്ഷീയമായി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലാണ് രാജ്യസഭയുടെ പരിഗണനയിലുള്ളത്. ബില്ലിനെതിരെ സിപിഎമ്മും മുസ്ലീം ലീഗും അടക്കമുള്ള ചുരുക്കം കക്ഷികളാണ് ലോക്‌സഭയില്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും അടക്കമുള്ള പാര്‍ട്ടികളും ബില്ലിന് പിന്നിലുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുകയും മുസ്ലീം വിരുദ്ധവും ഏകപക്ഷീയവുമാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

This post was last modified on July 30, 2019 3:44 pm

Related Post
Leave a Comment