X

എഎംഎംഎ വഴങ്ങുന്നു; നടിമാരുമായുള്ള ചര്‍ച്ച ഓഗസ്റ്റ് 7 ന്‌

വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവും തമ്മിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്ന നടിമാരുടെ ആവശ്യം അംഗീകരിച്ച് എഎംഎംഎ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമടക്കം താര സംഘടനയും വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവും തമ്മിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്ന നടിമാരുടെ ആവശ്യം അംഗീകരിച്ച് എഎംഎംഎ. ഓഗസ്റ്റ് 7 ന് കൊച്ചിയില്‍ വച്ച് ചര്‍ച്ചയാവാമെന്നാണ് താരസംഘടനയുടെ നിലവിലെ നിലപാട്. ചര്‍ച്ച ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയ പാര്‍വ്വതി,പത്മപ്രിയ, രേവതി എന്നിവരെയാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്.

ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നും എഎംഎംഎയുടെ നിലപാടിലും നടപടികളിലും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു നടിമാര്‍ സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് കത്തു നല്‍കിയത്.  ദിലീപിനെ തിരിച്ചെടുക്കാനുള്ള താര സംഘടന ജനറല്‍ ബോഡി തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് യുവതാരങ്ങള്‍ രാജിവച്ചതിന് പിറകെയായിരുന്നു ചര്‍ച്ച ആവശ്യപ്പെട്ട് രേവതി അടക്കമുള്ള നടിമാര്‍ രംഗത്തെത്തിയത്. പരാതി നല്‍കിയവരുമായി സംസാരിക്കുമെന്ന് എഎംഎംഎ പ്രസിഡന്റ്  മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.

പെണ്‍ പ്രതിഷേധത്തിന്റെ ശക്തി മനസിലായി; ഡബ്ല്യുസിസിയുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ എഎംഎംഎ

സത്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിക്ക് എന്താണ് പണി?

 

This post was last modified on July 19, 2018 12:29 pm