താര സംഘനയായ എഎംഎംഎയ്ക്ക് കീഴില്‍ വനിതാ സെല്‍ രൂപീകരിച്ച ശേഷം കൊച്ചിയില്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ മീടൂവിന് സമാനമായി ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരെ ഉള്‍പടുത്തി വനിതാ സെല്‍ രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യയോഗത്തിലാണ് മുതിര്‍ന്ന നടിമാരുള്‍പ്പടെയുള്ളവര്‍ ചില നടന്‍മാരില്‍ നിന്നുണ്ടായ ദുരനുഭങ്ങള്‍ തുറന്നു പറഞ്ഞത്. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തസ്‌നി ഖാന്‍, ലക്ഷ്മി പ്രിയ, ബീനാ ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരായിരുന്നു യോഗത്തിനെത്തിയത്.
അതേസമയം, താര സംഘടയ്ക്ക് വേണ്ടി വീഡിയോയില്‍ യോഗ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ളത് മുതല്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ വരെയുണ്ടായിരുന്നു വെളിപ്പെടുത്തലുകളില്‍. ഈ സ്ഥിതി മാറണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതേസമയം യോഗത്തിനെത്തിയ നടിയടക്കം പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുപോയാല്‍ വെളിപ്പെടുത്തല്‍ പൊട്ടിത്തെറിയിലേക്കു നീങ്ങാനുള്ള സാധ്യതയും താര സംഘടനയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നുണ്ട്.
തെളിവു കൈയ്യിലിരിക്കേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നടപടിവേണ്ടിവരുമെന്നതും സംഘടന മേധാവിമാരെ കുഴപ്പത്തിലാക്കുന്നതാണ്. കഴിഞ്ഞ പത്തൊമ്പതിന് ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷമായിരുന്നു ഒമ്പത് നടിമാര്‍ പങ്കെടുത്ത വനിതാ സെല്‍ യോഗം കൊച്ചിയില്‍ നടന്നത്. സിനിമാ മേഖലയിലെ ലൈംഗീക ചൂഷണം തടയുന്നതിന് താരസംഘടനയില്‍ ഇന്റേര്‍ണല്‍ കംപ്ലയിന്റ് സെല്‍ രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യുസിസി ശക്തമായതിന് പിറകെയായിരുന്നു വനിതാ സെല്‍ രൂപീകരിച്ചതായി പ്രസിഡന്റ് മോഹന്‍ ലാല്‍ പ്രതികരിച്ചത്.
This post was last modified on October 21, 2018 5:01 pm
Leave a Comment