X

‘അമൂലിന്റെ പണം ഡോ. വർഗീസ് കുര്യൻ മതപരിവർത്തനത്തിന് ഉപയോഗിച്ചു’: ആരോപണവുമായി ബിജെപി നേതാവ്

അമൂലിന്റെ മേധാവി സ്ഥാനത്ത് കുര്യന്‍ എത്തിയതിന് പിറകെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു. അമുലിലെ രേഖകളില്‍ ഇതിന് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

മതം പരിവര്‍ത്തനം നടത്തുന്നതിലായി ഡോ. വര്‍ഗ്ഗീസ് കുര്യന് ക്രിസ്ത്യന്‍ മിഷണറിമാക്ക് സാമ്പത്തികസഹായം നല്‍കിയുരുന്നതായി ബിജെപി നേതാവിന്റെ ആരോപണം. ഗുജറാത്തിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദിലീപ് സന്‍ഗാനിയാണ് നാഷനല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ എന്നിവയുടെ സ്ഥാപകനും ക്ഷീര വിപ്ലവത്തിന്റെ പിതാവുമായ ഡോ. വര്‍ഗീസ് കുര്യനെതിരെ രംഗത്തെത്തിയത്.

രാജ്യത്തിന് കുര്യന്‍ നല്‍കിയ സംഭാവനകളില്‍ നമുക്ക് സംശയങ്ങളില്ല. എന്നാല്‍ തൃഭുവന്‍ ദാസിനെ ആരും ഓര്‍മിക്കുന്നില്ല. അമൂല്‍ എന്ന സംരംഭം ആരംഭിച്ചത് തൃഭുവന്‍ ദാസ് പട്ടേല്‍ എന്ന വ്യക്തിയാണ്.  രാജ്യത്തിന് അദ്ദേഹത്തെ അറയില്ല. ഗുജറാത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും പണം സ്വരൂപിച്ചതിന് പിന്നിലെ പ്രയത്‌നം അദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍ വര്‍ഗീസ് കുര്യന്‍ ആ പണം സൗത്ത് ഗുജറാത്തിലെ ദന്‍ഗാസിന് ഇടയില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുകയായിരുന്നു. ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതവുംപ്രവര്‍ത്തനവും പ്രകടമാക്കുക ലക്ഷ്യമിട്ട് അമൂല്‍ സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലിയെ അഭിസംബോധന ചെയ്ത് അംറേലിയിലെ അമര്‍ ഡയറിയില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൂലിന്റെ മേധാവി സ്ഥാനത്ത് കുര്യന്‍ എത്തിയതിന് പിറകെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു. അമുലിലെ രേഖകളില്‍ ഇതിന് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. താന്‍ മന്ത്രിയായിരിക്കെ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ വിഷയം കോണ്‍ഗ്രസ് രാജ്യവ്യാപകമായി രാഷ്ട്രീയമായി  ഉപയോഗിക്കുമെന്നതിനാല്‍ നിശബ്ദമായിരിക്കാന്‍ ആവശ്യപ്പെടുകായിരുന്നെന്നും അദ്ദേഹം പറയുന്നു.

2007-12 ഗുജറാത്ത് മന്ത്രിസഭയില്‍ കൃഷി മൃഗ സംരക്ഷണ വകുപ്പ് ചുമതലയുള്ള മന്ത്രിയായിരുന്നു സന്‍ഗാനി. അമറേലി ജില്ല മില്‍ പ്രൊഡ്യൂസേര്‍സ് യുനിയന്‍ ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമര്‍ ഡയറിയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ മുന്‍ മന്ത്രിയുടെ ആരോപണം സംബന്ധിച്ച് പരിശോധിച്ച് മറുപടി പറയണമെന്നായിരുന്നു ജിസിഎംഎംഎഫ് മാനേജങ്ങ് ഡയറക്ടറുടെ പ്രതികരണം.

പശു ഇറച്ചി അവിടെ നില്‍ക്കട്ടെ, ഇനി നമുക്ക് പാലിന്‍റെ രാഷ്ട്രീയം പറയാം

This post was last modified on November 25, 2018 9:25 am