അമൂല്‍ കാര്ട്ടൂണുകള് ഏക്കാലത്തും ട്രന്‍ഡിംഗ് വിഷയങ്ങളാണ് കൈക്കാര്യം ചെയ്യുന്നത്. ഇത്തവണ അമൂല്‍ കാര്‍ട്ടൂണിലേക്ക് എത്തിയത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധിയാണ്. കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയമുണ്ട്. ‘കുടുംബ പാരമ്പര്യം/ കുടുംബ വാഴ്ച (Family Stree) തുടരുന്നു. എല്ലാ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും അമൂല്‍’ എന്ന എഴുത്തോടെ ബട്ടര്‍ പുരട്ടി ബ്രഡ് കഴിക്കുന്ന പ്രിയങ്കയും രാഹുലുമാണ് അമല്‍ കാര്‍ട്ടൂണില്‍ എത്തിയിരിക്കുന്നത്.
ബട്ടര്‍ പുരട്ടിയ ബ്രഡ് ഇന്ത്യന്‍ രാഷ്ട്രിയത്തെയാണ് കാണിക്കുന്നതെന്നും അത് ആസ്വാദിച്ച് നുണയുകയാണ് പ്രിയങ്കയും സഹോദരന് രാഹുലുമെന്നുമൊക്കെയുള്ള രസകരമായ കമന്റുകളും കാര്‍ട്ടൂണില്‍ വരുന്നുണ്ട്. അമൂല്‍ റോക്ക്സ്, പെര്‍ഫക്ട് തുടങ്ങിയ പല കമന്റുകളും കാര്‍ട്ടൂണിന് എത്തുന്നുണ്ട്.
കടുത്ത പോരാട്ടം നടക്കുന്ന യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ മണ്ഡലവുമായ ഗോരഖ്പൂരും ഉള്‍പ്പെട്ട കിഴക്കന്‍ യുപിയുടെ ചുമതലയാണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമെറ്റെടുത്തിരിക്കുന്ന പ്രിയങ്കയ്ക്കുള്ളത്.
Read: പ്രിയങ്ക വന്നത് ഇങ്ങനെ; യുപിയില്‍ കോണ്‍ഗ്രസിന് മുന്നേറാനാകുമോ?
പ്രിയങ്ക വന്നത് ഇങ്ങനെ; യുപിയില്‍ കോണ്‍ഗ്രസിന് മുന്നേറാനാകുമോ?