X

സ്വകാര്യ മേഖലയിലടക്കം ആന്ധ്രപ്രദേശില്‍ 75 ശതമാനം ജോലിയും സംസ്ഥാനത്തെ യുവാക്കള്‍ക്ക്; ജഗന്‍ സര്‍ക്കാര്‍ നിയമം പാസാക്കി

സര്‍ക്കാരില്‍ നിന്ന് ധനസഹായം കിട്ടുന്നതും അല്ലാത്തതുമായ എല്ലാ കമ്പനികള്‍ക്കും പുതിയ നിയമപ്രകാരം ഇത് ബാധകമാണ്.

ആന്ധ്രപ്രദേശില്‍ 75 ശതമാനം ജോലിയും സംസ്ഥാനത്തെ യുവാക്കള്‍ക്ക് സംവരണം ചെയ്യുന്ന നിയമം ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ കൊണ്ടുവന്നു. ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്‍ഡസ്ട്രീസ് / ഫാക്ടറീസ് ആക്ട് 2019 ആണ് പാസാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക യുവാക്കള്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം നല്‍കുന്നത്. പൊതുമേഖലയ്ക്ക് മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംവരണം ബാധകമാണ്. സര്‍ക്കാരില്‍ നിന്ന് ധനസഹായം കിട്ടുന്നതും അല്ലാത്തതുമായ എല്ലാ കമ്പനികള്‍ക്കും പുതിയ നിയമപ്രകാരം ഇത് ബാധകമാണ്.

മതിയായ വൈദഗ്ധ്യമില്ലാത്ത പ്രാദേശിക യുവാക്കള്‍ക്ക് സര്‍ക്കാരുമായി ചേര്‍ന്ന് കമ്പനികള്‍ പരിശീലനം നല്‍കണം. മതിയായ വൈദഗ്ധ്യമില്ല എന്ന് പറഞ്ഞ് പ്രാദേശിക യുവാക്കളെ ഒഴിവാക്കാന്‍ കമ്പനികള്‍ക്കാവില്ല. അതേസമയം ഫാക്ടറീസ് ആക്ടിലെ ഒന്നാം പട്ടികയില്‍ പെടുന്ന കമ്പനികള്‍ക്ക് നിയമം ബാധകമല്ല. നിയമം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിനകം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കണം. നാല് മാസം കൂടുമ്പോള്‍ പ്രാദേശിക നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

This post was last modified on July 23, 2019 6:31 pm