X

ആൻലിയയുടെ മരണം: കയ്യിൽ വിലങ്ങുമായി ജസ്റ്റിൻ കോടതിയിൽ; റിമാൻഡ് കാലാവധി നീട്ടി

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പൊ‌ലീസ് പ്രതിക്കെതിരെ ചുമത്തിയ കേസിൽ‌ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ദുരൂഹ സാഹചര്യത്തിൽ തൃശൂരിൽ നഴ്സ് ആലിയ മരിച്ച സംഭവത്തിൽ അറിസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഭർത്താവ് വിഎം ജസ്റ്റിന്റെ റിമാൻഡ് കാലാവധി നീട്ടി. പതിനാലാം തീയതി വരെയാണ് ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് നീട്ടിയത്. പ്രതി പുറത്തിറങ്ങുന്നത് തെളിവുകൾ ഇല്ലാതാക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് നടപടി.

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയാണ് പൊ‌ലീസ് പ്രതിക്കെതിരെ ചുമത്തിയ കേസിൽ‌ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മകളെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആൻലിയയുടെ പിതാവ് ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് നൽകിയ പരാതിയിലാണ് നടപടി പുരോഗമിക്കുന്നത്.

ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർക്കായിരുന്നു നേരത്തെ അന്വേഷണച്ചുമതല. എന്നാൽ കേസിൽ പുരോഗതിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ചാവക്കാട് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജസ്റ്റിൻ അന്നുമുതൽ റിമാൻഡിലാണ്. മറ്റൊരു പ്രതിക്കൊപ്പം കയ്യിൽ വിലങ്ങ് അണിയിച്ചാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്നും ജസ്റ്റിനെ പൊലീസ് കോടതിയിലെത്തിച്ചത്.

2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.

ആന്‍ലിയ എവിടെ പോയെന്ന സംശയങ്ങള്‍ക്ക് ഓഗസ്റ്റ് 28 ന്  മൃതശരീരം പെരിയാറില്‍ പൊങ്ങി. ചീര്‍ത്തു പൊങ്ങിയ ആ ശരീരം ആന്‍ലിയയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഹൈജിനസും ഭാര്യയും വിദേശത്ത് നിന്നും നാട്ടിലെത്തി. അതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.

ഇനി എത്ര നാള്‍ ഈ അച്ഛന് തിരക്കേണ്ടിവരും തന്റെ മകളെ കൊന്നത് ആരെന്ന്, എന്തിനെന്ന്?

 

മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ..: കൊല്ലപ്പെട്ട ആൻലിയ വിവാഹനാളിൽ പിതാവുമൊത്ത് പാടുന്ന വീഡിയോ

 

 

 

This post was last modified on February 3, 2019 8:09 am