X

അവള്‍ എത്ര സന്തോഷവതിയായിരുന്നെന്നോ..! നൊമ്പരമായി ആന്‍ലിയയുടെ വിവാഹ വീഡിയോ

സുന്ദരിയായ അൻലിയയും വരനായി വരുന്ന ജസ്റ്റിനും, ഇവരാണ് പിന്നീട് ദുരന്ത കഥയിലെ നായികയും വില്ലനുമായിമാറിയതെന്ന് വിശ്വസിക്കാൻ പോലും ആവില്ല.

പോലീസ് ഒരുഘട്ടത്തിൽ ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ആന്‍ലിയയുടെ മരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുമ്പോൾ നൊമ്പരമായി മാറുകയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആന്‍ലിയ- ജസ്റ്റിൻ വിവാഹ വീഡിയോ. വധു ഭര്‍തൃ ഗൃഹത്തില്‍ ക്രൂരമായ മാനസിക പീഡനങ്ങളേറ്റുവാങ്ങിയിരുന്നുവെന്നും, മരണത്തിനു കാരണക്കാര്‍ ഭര്‍ത്താവ് ജസ്റ്റിനും വീട്ടുകാരുമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിറകെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞെത്തിയ സുന്ദരിയായ അൻലിയയും വരനായി വരുന്ന ജസ്റ്റിനും, ഇവരാണ് പിന്നീട് ദുരന്ത കഥയിലെ നായികയും വില്ലനുമായിമാറിയതെന്ന് വിശ്വസിക്കാൻ പോലും ആവില്ല.

എന്നാൽ, ആന്‍ലിയ ദുരൂഹസാഹചര്യത്തിൽ ആലുവാപ്പുഴയില്‍ മൃതശരീരമായി കണ്ടെത്തിയതും അതിന്റെ പേരില്‍ ജസ്റ്റിന്‍ ജയിലില്‍ ആയതും പിന്നീടുള്ള കഥകൾ. വീഡിയോ കാണുന്നവരുടെ ഉള്ളിൽ നിറയുന്ന നൊമ്പരത്തിനും ഇതായിരിക്കും കാരണം.

ചിരിച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്ക് യാത്രയാവുന്ന അവളും, പിതാവിന്റെ കടമകൾ നിറവേറ്റിയ അഭിമാനത്തോടെ മകളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിട്ട ഹൈജിനസ് എന്ന പിതാവും. ഇതേ പിതാവാണ് മകളുടെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്താൻ വിദേശത്തെ ജോലി പോലും ഉപേക്ഷിച്ച് നാട്ടിലെത്തിയത് നിയമ പോരാട്ടത്തിനിറങ്ങിയത്. ഈ നിരന്തരമായ ഇടപെടൽ തന്നെയായിരിന്നു ഭർത്താവ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും മകളുടെ മരണം കൊലപാതകമാണെന്ന വാർത്തയിലേക്കും നയിച്ചത്. . ഓഗസ്റ്റ് 25നായിരുന്നു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ആന്‍ലിയയെ കാണാതാകുന്നത്. ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 28 ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് ഹൈജിനസ് പരാതി നല്‍കുകയായിരുന്നു.

അയാള്‍ കെട്ടിയ താലിയുടെ ബലത്തില്‍ അയാളുടെ വീട്ടുകാര്‍ എന്നെ തല്ലുന്നു, എന്നെയവര്‍ ഭ്രാന്തിയാക്കി മുദ്ര കുത്തുന്നു; ആന്‍ലിയയുടെ പരാതികള്‍

അവളെ ഡിവോഴ്‌സ് ചെയ്യാതെ ചികിത്സിച്ച് ഭേദമാക്കാനാണ് ശ്രമിച്ചത്; കുഴപ്പങ്ങളും പരാതികളും ആന്‍ലിയയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ ഉയര്‍ത്തി ജസ്റ്റിന്റെ വിശദീകരണം

ഇനി എത്ര നാള്‍ ഈ അച്ഛന് തിരക്കേണ്ടിവരും തന്റെ മകളെ കൊന്നത് ആരെന്ന്, എന്തിനെന്ന്?

This post was last modified on January 26, 2019 8:21 am