സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനോരോപണങ്ങളിൽ സ്പെഷ്യൽ സിറ്റിങ്ങ് നടത്തി വിധി പറഞ്ഞ കോടതി നടപടിക്കെതിരെ വ്യാപക വിമർശനം. അഭിഭാഷക സംഘടനകൾ ഉൾപ്പെടെയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. പ്രതിഷേധം വ്യാപകമായതോടെ സംഭവത്തിൽ അടുത്ത നടപടികളിലേക്ക് കടക്കാർ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജ. എസ് എ ബോബ്ഡേക്ക് നിർദേശം നൽകി. കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി എന്ന നിലയിലാണ് തുടർനടപടികളിൽ ബോബ്ഡേയ്ക്ക് തീരുമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.
വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ജഡ്ജിമാർ തിങ്കളാഴ്ച അനൗദ്യോഗിക യോഗം ചേർന്നിരുന്നു. യോഗത്തിൽ തന്റെ ഭാഗം വിശദീകരിച്ചശേഷമാണ് തുടർ നടപടികൾ സ്വീകരിക്കാൻ ജ. ബോബ്ഡേയെ ചുമതലപ്പെടുത്തിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജ. രഞ്ജൻ ഗൊഗേയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തേണ്ട വ്യക്തിയെന്ന നിലയിലാണ് തുടർ നടപടികൾ ബോബ്ഡേയെ ചുമതലപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിറകെയായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് അടിയന്തരമായി ചേർന്നത്. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.
എന്നാൽ, തനിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതികരണം. അടിസ്ഥാനരിഹതവും ദുരുദ്ദേശപരവുമായ ഈ ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷമാണ്. തന്നെ പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല, 20 വര്‍ഷത്തിലധികം കറ കളഞ്ഞ ജഡ്ജിയായി പ്രവര്‍ത്തിച്ചയാളാണ് താന്‍ അതിനുള്ള പ്രതിഫലമാണോ ഇതെന്നുമായിരുന്നു സിറ്റിങ്ങിൽ അദ്ദേഹത്തിന്റെ നിലപാട്.
This post was last modified on April 23, 2019 9:55 am
Leave a Comment